Popular Posts

Sunday 25 September 2011

ഖുര്‍ആനില്‍ നിന്നും ചില വാക്യങ്ങള്‍:-

ഈ ഗ്രന്ഥത്തിലെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കു …

ജീവിതത്തിലെ എല്ലാ മേഖലകളിലും കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നഈ ഗ്രന്ഥം നിങ്ങള്‍വായിച്ചുവോ?
...
1. ദൈവത്തിന് പുറമെ മറ്റാരോടുംനിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (വി:ഖു: 28:88)

2. നന്മ കല്‍പ്പിക്കണം തിന്മവിരോധിക്കണം. (വി:ഖു: 31:17)

3. എത്ര പ്രതികൂലമായാലും സത്യമെപറയാവൂ. (വി:ഖു: 4:135)

4. പരദൂഷണം പറയരുത്. (വി:ഖു: 49:12)

5. മറ്റുള്ളവരെ പരിഹസിക്കരുത്.(വി:ഖു: 49:11)

6. അസൂയ അരുത്. (വി:ഖു: 4:54)

7. ചാരവൃത്തിയും ഒളിഞ്ഞുകേള്‍ക്കലുംഅരുത്. (വി:ഖു: 49:12)

8. കള്ള സാക്ഷി പറയരുത്. (വി:ഖു: 2:283)

9. സത്യത്തിന് സാക്ഷിപറയാന്‍മടിക്കരുത്. (വി:ഖു: 2:282)

10. സംസാരിക്കുമ്പോള്‍ ശബ്ദംതാഴ്ത്തണം. (വി:ഖു: 31:19)

11. പരുഷമായി സംസാരിക്കരുത്. (വി:ഖു:3:159)

12. ആളുകളോട് സൌമ്യമായ വാക്കുകള്‍പറയണം. (വി:ഖു: 20:44)

13. ഭൂമിയില്‍ വിനയത്തോടെ നടക്കണം.(വി:ഖു: 25:63)

14. നടത്തത്തില്‍ അഹന്ത അരുത്.(വി:ഖു: 31:18)

15. അഹങ്കാരം അരുത്. (വി:ഖു: 7:13)

16. അനാവശ്യ കാര്യങ്ങളില്‍മുഴുകരുത്. (വി:ഖു: 23:3)

17. മറ്റൊരാളുടെ തെറ്റുകള്‍കഴിയുന്നത്ര മാപ്പ് ചെയ്യണം. (വി:ഖു: 7:199)

18. മറ്റുള്ളവരോട് ഔദാര്യത്തോടെപെരുമാരണം. (വി:ഖു: 4:36)

19. അതിഥികളെ സല്‍ക്കരിക്കണം.(വി:ഖു: 51:26)

20. പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന്‍പ്രേരിപ്പിക്കണം. (വി:ഖു: 107:3)

21. അനാഥകളെ സംരക്ഷിക്കണം. (വി:ഖു: 2:220)

22. ചോദിച്ച് വരുന്നവരെആട്ടിക്കളയരുത്. (വി:ഖു: 93:10)

23. വിഷമിക്കുന്നവരെ കണ്ടെത്തിസഹായിക്കണം. (വി:ഖു: 2:273)

24. ചെയ്ത ഉപകാരം എടുത്ത് പറയരുത്.(വി:ഖു: 2:264)

25. വിശ്വസിച്ചേല്‍പ്പിച്ചവസ്തുക്
കള്‍ തിരിച്ചേല്‍പ്പിക്കണം. (വി:ഖു: 4:58)

26. കരാര്‍ലംഘിക്കരുത്. (വി:ഖു: 2:177)

27. തിന്മയെ നന്‍മ കൊണ്ട്പ്രതിരോധിക്കണം. (വി:ഖു: 41:34)

28. നന്മയില്‍ പരസ്പരം സഹകരിക്കണം.(വി:ഖു: 5:2)

29. തിന്‍മയില്‍ സഹകരിക്കരുത്.(വി:ഖു: 5:2)

30. നീതി പ്രവര്‍ത്തിക്കണം. (വി:ഖു: 5:8)

31. വിധി കല്‍പ്പിക്കുമ്പോള്‍നീതിയനുസരിച്ച് വിധിക്കണം. (വി:ഖു: 4:58)

32. ആരോടും അനീതി ചെയ്യരുത്. (വി:ഖു:5:8)

33. അളവിലും തൂക്കത്തിലും കൃത്രിമംകാണിക്കരുത്. (വി:ഖു: 6:152)

34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്.(വി:ഖു: 2:42)

35. വഞ്ചകര്‍ക്ക് കൂട്ട് നില്‍ക്കരുത്.(വി:ഖു: 4:105)

36. സത്യത്തില്‍നിന്ന്വ്യതിചലിക്കരുത്. (വി:ഖു: 4:135)

37. പിശുക്ക് അരുത്. (വി:ഖു: 4:37)

38. അന്ന്യന്‍റെ ധനം അന്ന്യായമായിതിന്നരുത്. (വി:ഖു: 4:29)

39. അനാഥകളുടെ ധനം അപഹരിക്കരുത്.(വി:ഖു: 4:10)

40. ധനം ധൂര്‍ത്തടിക്കരുത്. (വി:ഖു: 17:29)

41. ലഹരി ഉപയോഗിക്കരുത്. (വി:ഖു: 5:90)

42. മദ്യം കഴിക്കരുത്. (വി:ഖു: 5:90)

43. കൈക്കൂലി അരുത്. (വി:ഖു: 2:188)

44. പലിശ അരുത്. (വി:ഖു: 2:275)

45. വ്യഭിചാരത്തെ സമീപിക്കരുത്.(വി:ഖു: 17:32)

46. കൊലപാതകം അരുത്. (വി:ഖു: 4:92)

47. ചൂത് കളിക്കരുത്. (വി:ഖു: 5:90)

48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധംകുറ്റവാളികളെ ശിക്ഷിക്കണം. (വി:ഖു: 5:38)

49. ഊഹങ്ങള്‍ അധികവും കളവാണ്; ഊഹങ്ങള്‍വെടിയണം. (വി:ഖു: 49:12)

50. തിന്നുക, കുടിക്കുക, അമിതമാകരുത്.(വി:ഖു: 7:31)

51. ശവം, രക്തം, പന്നിമാംസംഎന്നിവ നിഷിദ്ധമണ്. (വി:ഖു: 5:3)

52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(വി:ഖു: 5:90)

53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്.(വി:ഖു: 2:60)

54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ശ്രമിക്കണം. (വി:ഖു: 49:9)

55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്.(വി:ഖു: 3:103)

56. ഉഛ്വനീചത്വബോധം ഉണ്ടാകരുത്.(വി:ഖു: 49:13)

57. ദൈവ ഭക്തനാണ് നിങ്ങളില്‍ശ്രേഷ്ഠന്‍. (വി:ഖു: 49:13)

58. കാര്യങ്ങള്‍ പരസ്പരംകൂടിയാലോചിക്കണം. (വി:ഖു: 42:38)

59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെയുദ്ധം അരുത്. (വി:ഖു: 2:190)

60. യുദ്ധ മര്യാദകള്‍ പാലിക്കണം.(വി:ഖു: 2:191)

61. യുദ്ധത്തില്‍നിന്ന്പിന്തിരിയരുത്. (വി:ഖു: 8:15)

62. അഭയാര്‍ഥികളെ സഹായിക്കണം(സംരക്ഷിക്കണം). (വി:ഖു: 9:6)

63. മറ്റുള്ളവരെ കണ്ണടച്ച്അനുകരിക്കരുത്. (വി:ഖു: 2:170)

64. പൌരോഹിത്യം പാടില്ല. (വി:ഖു: 9:31)

65. സന്യാസം അരുത്. (വി:ഖു: 57:27)

66. നഗ്നത മറക്കണം. (വി:ഖു: 7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം.(വി:ഖു: 9:108)

68. കോപം അടക്കി നിര്‍ത്തണം. (വി:ഖു:3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍പ്രവേശിക്കരുത്.(വി:ഖു: 24:27)

70. രക്തബന്ധമുള്ളവര്‍ തമ്മില്‍വിവാഹം അരുത്. (വി:ഖു: 4:23)

71. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക്രണ്ടു വര്‍ഷം പൂര്‍ണ്ണമായി മുലയൂട്ടണം. (വി:ഖു: 2:233)

72. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. (വി:ഖു: 17:23)

73. മാതാപിതാക്കളോട് മുഖം ചുളിച്ച്സംസാരിക്കരുത്. (വി:ഖു: 17:23)

74. മാതാപിതാക്കളുടെസ്വകാര്യമുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (വി:ഖു: 24:58)

75. കടം വാങ്ങുന്നതും കൊടുക്കുന്നതുംഎഴുതി വെക്കണം. (വി:ഖു: 2:282)

76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍വിഷമിപ്പിക്കരുത്. (വി:ഖു: 2:280)

77. ഭൂരിപക്ഷം സത്യത്തിന്‍റെമാനദണ്ഡമല്ല. (വി:ഖു: 6:116)

78. സ്ത്രീകള്‍ മാന്യമായിഒതുക്കത്തോടെ കഴിയണം. (വി:ഖു: 33:33)

79. മരണപ്പെട്ടവന്‍റെ സ്വത്ത്കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്കണം. (വി:ഖു: 4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശംഉണ്ട്. (വി:ഖു: 4:7)

81. സ്ത്രീയായാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക്തുല്യ പ്രതിഫലം ഉണ്ട്. (വി:ഖു: 3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന്നല്കണം. (വി:ഖു: 4:34)

83. ആര്‍ത്തവ കാലത്ത് ലൈംഗിക സംബര്‍ക്കംഅരുത്. (വി:ഖു: 2:222)

84. പ്രപഞ്ചത്തിലെഅത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം. (വി:ഖു: 3:191)

85. വിജഞാനം നേടുന്നവര്‍ക്ക് ഉന്നതപദവി നല്കും. (വി:ഖു: 58:11)

86. ഭരണാധികാരികളെ പ്രാപ്തി നോക്കിതിരഞ്ഞെടുക്കണം. (വി:ഖു: 2:247)

87. ആരാധനാലയങ്ങളില്‍നിന്ന് ആളുകളെതടയരുത്. (വി:ഖു: 2:114)

88. മറ്റ് മതസ്ഥരുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കരുത്. (വി:ഖു: 6:108)

89. എല്ലാ പ്രവാചകരെയുംഅംഗീഗരിക്കണം. (വി:ഖു: 2:285)

90. സത്യത്തിലേക്ക് ക്ഷണിക്കുന്നത്സദുപദേശത്തോട് കൂടിയാകണം. (വി:ഖു: 16:125)

91. ആരാധനാവേളയില്‍ നല്ല (അലങ്കാര)വസ്ത്രം അണിയനം. (വി:ഖു: 7:31)

92. മതത്തില്‍നിര്‍ബന്ധിക്കുവാന്‍പാടില്ല.(വി:ഖു: 2:256)

93. ഒരാല്‍ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.(വി:ഖു: 2:286)

94. കഷ്ടപ്പാടുകളിലും വിഷമതകളിലുംക്ഷമ കൈക്കൊള്ളണം. (വി:ഖു: 2:286)

95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം.(വി:ഖു: 5:63)

96. വര്‍ഗ്ഗീയത അരുത്. (വി:ഖു: 49:13)

97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്നിര്‍ഭയത്വം നല്കും. (വി:ഖു: 24:55)

98. ദൈവം കാരുണ്യവാനാണ്. അവനോട്പാപമോചനം തേടുക. (വി:ഖു: 73:20)

99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച്മാപ്പ് ചെയ്യുന്നവനാകുന്നു. (വി:ഖു:39:53)

100. ദൈവകാരുണ്യത്തെക്കുറിച്ച്നിരാശരാകരുത്. (വി:ഖു: 39:53)

ഇതാകുന്നു ഗ്രന്ഥം. ഇതില്‍സംശയമില്ല, സൂക്ഷ്മതതേടുന്നവര്‍ക്ക് വഴികാട്ടിയാണ് ഇത്. (വി. ഖു: 2:1)

save a life

Supreme Court has announced, any person who meets road accidents can be taken to......... nearby hospital immediately. Hospital must not ask for police report to admit him,its doctors' duty to do First-aid. Police can be informed later. Pls spread this message by sharing on your wall .. It will help us all...!!!

LOVE,PRANAYAM,ISHK,KADHAL,MUHABATH...

Be careful when
a girl/boy tells u that
she/he loves u
from the bottom of her/his heart.
.
... .
.
For this may mean
that there is still enough space
for another boy/girl on top!

LOVE,PRANAYAM,ISHK,KADHAL,MUHABATH

Be careful when
a girl/boy tells u that
she/he loves u
from the bottom of her/his heart.
.
... .
.
For this may mean
that there is still enough space
for another boy/girl on top!