Popular Posts

Monday 21 November 2011

എറണാകുളം ജില്ല പൂര്‍ണമായും നശിക്കും



പ്രിയപ്പെട്ടവരെ, മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് ന...ടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക്‌ താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്‌, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യു

No comments:

Post a Comment