Popular Posts

Tuesday 22 November 2011

.ആ.വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. എങ്കിലും ചിലര്‍ ഊഹാപോഹങ്ങള്‍ പരത്തുന്നില്ലെയെന്ന് സംശയം.. ദുരന്തം ഊതി പെരുപ്പിച്ച് കാണിക്കുക(മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു..).നാല് ജില്ലകളില്ലാത്ത കേരളം, കൊച്ചി ഉണ്ടാവില്ല..നെടുമ്പാശേരി വരെ കടലിലാകും..പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല..ആരും അങ്ങിനെ കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..

1.മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നുള്ള കേരളത്തിന്റെ അവകാശവാദം തമിഴനാട് അംഗീകരിച്ചു എന്നു കരുതുക..ഒരു പുതിയ ഡാം പണിയാന്‍ 3-6വര്‍ഷം വേണം. ഈ പണിയുന്ന വര്ഷങ്ങളില്‍ നിലവിലുള്ള ഡാം നിലനിര്‍ത്തിയാണൊ പണിയുക? അതോ അത് പൊ...ളീച്ചിട്ടാണൊ പണിയുക..നിലനിര്‍ത്തികൊണ്ടാണെങ്കില്‍ പുതിയ ഡാം പണിയുന്ന നീണ്ട കാലയളവില്‍ പഴയ ഡാം പൊട്ടില്ലെ.
2.ആകെ 42meter ഉഅയരത്തില്‍ വെള്ളം ശേഖരിക്കാനെ ഡാമിന് സാധിക്കൂ..അപ്പൊ എങ്ങിനെയാണു 180km അപ്പുറത്തുള്ള ഹൈകോടതിയുടെ അഞ്ചാം നിലയില്‍ (20m) വെള്ളം കയറുന്നെ..നെടുമ്പാശ്ശെരി കടലിലാകുന്നെ.
3.കോട്ടയം,ഇടൂക്കി,ആലപ്പുഴ,കോട്ടയം ജില്ലകളെ കേന്ദ്രീകരിച്ച് വന്‍ റിയല്‍ എസ്റ്റേറ്റ് ലോബി ജനങ്ങളില്‍ അതിഭീതി പരത്തുന്നു എന്ന് പറഞ്ഞാല്‍? ജനങ്ങള്‍ അവിടുന്നു ഒഴിഞ്ഞു പോവാന്‍ തുടങ്ങിയാല്‍ നേട്ടം ആര്‍ക്കാണു?
4.ഡാമിലുള്ള മുഴുവന്‍ വെള്ളവും പുറത്തേക്ക് ഒഴുകില്ലെന്ന് ഉറപ്പാണെന്നിരിക്കെ(ഡാമിന്റെ ബേസ് 41meter ആണ് അതങ്ങന്നെ തന്നെ ഒലിച്ച് പോകില്ല) മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു.
5.ചുറ്റുമുള്ള മലയിടുക്കുകളില്‍ ധരാളം വെള്ളം ഉള്‍കൊള്ളുമെന്നിരിക്കെ എങ്ങിനെയാണ് ഇത്ര വലിയ വ്യാപ്തി ദുരന്തത്തിനു വരുന്നത്?
6.ഡാം പൊട്ടിയാല്‍ മൂന്നിലൊന്ന് വെള്ളം ഇടുക്കി അണക്കെട്ടീല്‍ എത്തും എന്നാണ് കരുതുന്നത്..വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്. (20-25 km idukki to mullaperiyaar)കാരണം.ഇടുക്കി,കുളമാവ്,ചെറുതോണി എനീ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം.പെട്ടേന്നൊരു പ്രഷര്‍ വരുമ്പൊള്‍ ഈ മൂന്ന് ഡാമുകളും അത് ഷെയര്‍ ചെയ്യും..ചെറുതോനി ഡാമിനു മാത്രമാണ് ഷട്ടര്‍ ഉള്ളത്. വെണമെങ്കില്‍ മുങ്കരുതലായി മുഴുവന്‍ ഷട്ടറും ഉയര്‍ത്തി ഇടുക്കിയിലെ വെള്ളം തുറന്നു വിടാവുന്നതാണു.കണക്കുകള്‍ അനുസരിച്ച് മുല്ലപ്പെരിയാറിനേക്കാള്‍ ആറിരട്ടി കരുത്തുള്ള കോണ്‍ക്രീറ്റ് ആര്‍ച്ച ഡാമാണ് ഇടുക്കിയിലേത്..റിച്ചര്‍ സ്കെയിലില്‍ 7-7.5 വരെയുള്ള ഭൂകമ്പങള്‍ അത് താങ്ങും..പിന്നെ ഇടുക്കിയൊക്കെ നിറഞ്ഞ് കിടക്കുന്നത് വര്‍ഷത്തില്‍ ഒരു മാസമാണ്.ഇപ്പൊ തന്നെ പതിനഞ്ച് വര്‍ഷമായി ഇടുക്കി ഡാം തുറന്നു വിട്ടിട്ടീല്ല..

പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല.ആരും അങ്ങിനെ കരുതരുതെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു..എന്റെ സംശയങള്‍ പങ്ക് വെച്ചു എന്ന് മാത്രം. പലര്‍ക്കും തോന്നുന്നുണ്ടാവാം ഇതുപോലെ..

Monday 21 November 2011

എറണാകുളം ജില്ല പൂര്‍ണമായും നശിക്കും



പ്രിയപ്പെട്ടവരെ, മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് ന...ടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക്‌ താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്‌, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യു

Sunday 20 November 2011

മൗനം



മൗനം അതായിരുന്നു അവളുടെ ഭാഷ . അതായിരുന്നു അവള്‍ ഏറെ ഇഷ്ടപെട്ടിരുന്നതും.ഏറെ നാളായ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതല്ലേ .കളിക്കൂടുകാരനായ് അവളോടൊപ്പം കൂടിയ നാളു തൊട്ടേ ഞാന്‍ അറിഞ്ഞതാണ് ഈ മൗനം.
കുട്ടിക്കാലത്തൊരു നാള്‍ അവളുടെ കൂടുകാരി അവള്‍ക് നല്‍കിയ മയില്‍‌പീലി തുണ്ട് കണ്ണിമാങ്ങ നല്‍കി ഞാന്‍ കൈകലാക്കി.
വീടിലെതിയപ്പോഴാണ് ഞാന്‍ അവളെ പറ്റിച്ചതാനെന്നു അവള്‍ക് മനസ്സിലായത്‌. അന്ന് ഒരു പാട് നേരം അവള്‍ വ......ീടിന്റെ വേലിക്കല്‍ എന്നെയും നോക്കി നിന്നിരുന്നു. ഞാന്‍ അങ്ങോട്ട്‌ നോക്കിയത് പോലുമില്ല . പിന്നീടെപ്പോഴോ അവള്‍ അവിടെ നിന്നും പോയപ്പോള്‍ ആണ് അവളുടെ മൗനത്തിനു ഒരു യാജനയുടെ അര്‍ഥം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്‌. ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന് നാമം ജപിച്ചുകൊണ്ടിരുന്ന അവളുടെ മടിയില്‍ മയില്‍‌പീലി വച്ച് തിരിച്ചു പോന്നു,

********************
കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു . ബാല്യത്തിലും കൌമാരത്തിലും അവളുടെ മൗനത്തിനു വാശിയുടെയും പിണക്കതിന്റെയും ഭാവങ്ങള്‍ ഉണ്ടായി. യൌവനത്തില്‍ അവളുടെ മൗനത്തിനു നാണത്തിന്റെ ഭാവമായിരുന്നു. എനിക്കത് അനുരാഗത്തിന്റെയും.

**********************
അന്നൊരു മഴക്കാലത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മഴ നനയാതിരിക്കാന്‍ കയരിനിന്നപ്പോള്‍ ആണ് എന്റെയുള്ളിലെ ഇഷ്ടം ആദ്യമായി അനുരാഗമായി മാറിയത്. അവളെ അറിയിച്ചപോള്‍ അവള്‍ക് മൗനം തന്നെയായിരുന്നു. ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ അതിപോള്‍ പറയണം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞപ്പോള്‍ " ചെക്കന് വട്ടിളകിയ കാര്യം വീട്ടില്‍ പറയുന്നുണ്ട് " എന്നായിരുന്നു അവളുടെ പ്രതികരണം. ദേഷ്യവും സങ്കടവും ഒരു പെരുമഴ പോലെ ഉള്ളില്‍ പെയ്തിരങ്ങിയപോള്‍ ഞാന്‍ ആ മഴയില്‍ ഇറങ്ങി നടന്നു. പിന്നില്‍ നിന്നും അവള്‍ വിളിച്ചോ അറിയില്ല. മഴ നനഞ്ഞു വീട്ടില്‍ വന്നു കയറിയപോള്‍ മുത്തശ്ശിയും അമ്മയും ഒരുപാടു വഴക്ക് പറഞ്ഞു കാണും .ഒന്നും കേട്ടില്ല .ഉള്ളില്‍ അപോഴും പെരുമഴ ആയിരുന്നു.
***********************
പിറ്റേന്ന് കോമത്ത് അച്യുതന്‍ നായരുടെ മകളുടെ കല്യാണമായിരുന്നു. കാലത്ത് അമ്മ വന്നു വിളിച്ചപോള്‍ ആണ് പനിയാണെന്ന കാര്യം അറിയുന്നത്. മഴ നനഞ്ഞതല്ലേ നല്ല ചുക്ക് കാപ്പി കൊടുത്താല്‍ പനി താനേ പൊയ്ക്കൊള്ളും എന്ന് മുത്തശ്ശി കൊല്ലയിലിരുന്നു പറയുന്നത് കേട്ടു.
കുറെ നേരം കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോള്‍ മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശിയാണ് അമ്മ ചുക്ക് മേടിക്കാന്‍ അവളുടെ വീട്ടില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞത് . അത് കേട്ടപോള്‍ മനസ്സില്‍ ഒരു പ്രതികാരത്തിന്റെ സുഖം,അമ്മ പറഞ്ഞുകാണും എനിക്ക് പനിയാണെന്ന്,ഇനി അവള്‍ കല്യാണത്തിന് പോയാലും മനസിനുള്ളില്‍ ഒരു വിഷമം കാണും.
*******************************
കാപിയും കുടിച്ചിരിക്കുമ്പോള്‍ അമ്മ ഇറങ്ങി .കുറച്ചു കഴിഞ്ഞാല്‍ അടുപ്പത്തിരിക്കുന്ന പൊടിയരിക്കഞ്ഞി എനിക്ക് എടുത്തു തരാന്‍ അമ്മ മുത്തശ്ശിയോട് പറയുന്നത് കേട്ടു. അവളും ഇപ്പോള്‍ തയ്യാരായിട്ടുണ്ടാവും . പോട്ടെ എല്ലവരും പോട്ടെ , മനസ്സില്‍ ഒരു വല്ലായ്മ ..വീണ്ടും വന്നു കിടന്നു .
**********************
ഒരു മുല്ലപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടപ്പോളാണ് കണ്ണ് തുറന്നത് , മുന്നില്‍ ഒരു ദേവതയെപോലെ അവള്‍ ."ഇവള്‍ കല്യാണത്തിന് പോയില്ലേ" എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും അല്പം ഗമയോടെ തന്നെ കിടന്നു ഒന്നും മിണ്ടിയില്ല . " എന്തിനാ മഴ നനഞ്ഞത്‌? " ഓ നീ സംസാരിക്കുമോ എന്ന് ചോതിക്കാനാണ് തോന്നിയത് എങ്കിലും " എനിക്കിഷ്ട്മുണ്ടായിട്ട് " എന്ന് മറുപടി പറഞ്ഞു .
" മഴ നനഞ്ജിട്ടല്ലേ പനി വന്നത് " " ഓ ആണോ എനിക്കറിയില്ലായിരുന്നു .. എനിക്ക് പനി വന്നാല്‍ നിനക്കെന്താ? " അവളുടെ ഉത്തരം കേള്‍ക്കാന്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ ഉത്തരമുണ്ടായില്ല. മൗനം മാത്രമായിരുന്നു മറുപടി. ഇനി അവള്‍ ഒന്നും പറയില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ കണ്ണടച്ച് കിടന്നു. ഇനി അവള്‍ പോവുകയാണെങ്കില്‍ പോട്ടെ.എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു നടന്നത്. എന്റെ നെറ്റിയില്‍ ഒരു നേര്‍ത്ത ചുംബനം .അതുമാത്രം മതിയായിരുന്നു അവളുടെ ഇഷ്ടം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാന്‍ , എങ്കിലും റോസ്സപൂവിതളുകള്‍ പോലുള്ള അവളുടെ അധരത്തിലേക്ക് നോക്കി വെറുതെ ചോദിച്ചു "അപ്പോള്‍ എന്നെ ഇഷ്ടമാണല്ലേ? " മറുപടി പിന്നെയും മൗനമായിരുന്നു. നാണത്തില്‍ കുതിര്‍ന്ന ഒരു സുഖമുള്ള മൗനം.
******************************************
പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നു മൗനം സമ്മതമായെടുത് അവളെ എന്റെ ജീവിതത്തിലേക്ക് വരവേല്‍കാന്‍.എത്ര പെട്ടെന്നാണ് ഒരു വലിയ കാലഘട്ടം കഴിഞ്ഞു പോയത്. അവളുടെ മൗനം എനിക്ക് മാത്രം ഗ്രഹിക്കാന്