Popular Posts
-
തന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അ ... വകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്കി .സൌജന്യ...
-
പ്രിയപ്പെട്ടവരെ, മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറ...
-
അരാജകത്വം സൃഷ്ടിക്കുന്ന അര്‍മാദം സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍...
-
നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ ...
-
മൗനം അതായിരുന്നു അവളുടെ ഭാഷ . അതായിരുന്നു അവള് ഏറെ ഇഷ്ടപെട്ടിരുന്നതും.ഏറെ നാളായ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതല്ലേ .കളിക്കൂടുകാരനായ് അവളോട...
-
നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍......... നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്........ അത് പ്രണയമല്ല. വെ...
-
എന്നൊക്കെ പഴയ തലമുറക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. ഇത്രയധികം സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന അറിവ് രാജകുടും...
-
നൂറ്റാണ്ടിലെ രണ്ടു മഹാ അത്ഭുതങ്ങള്‍ ? 1), പത്മനാഭ ക്ഷേത്രത്തിലെ നിധി 2), സന്തോഷ് പണ്ടിട്ടിന്റെ ആല്‍ബ0
-
കമ്പ്യൂട്ടറും,മൌസും,കീബോര്ടിനു ം മുന്നില്‍ നിന്നും നീ കണ്ട ഫയിസ്ബൂക് അല്ല അനുഭവങ്ങളുടെ ഫയിസ്ബൂക്..കോടിക്കണക്കായ മുതലാളിമാരുടെ കീഴില്‍ ജോലി...
-
Supreme Court has announced, any person who meets road accidents can be taken to ... ...... nearby hospital immediately. Hospital must not a...
Thursday 27 October 2011
Saturday 22 October 2011
sandhosh pandit
അരാജകത്വം സൃഷ്ടിക്കുന്ന അര്‍മാദം
സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബ...ി...ലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.
കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.
പഴയകാലത്ത് തലയില്‍ മുണ്ടിട്ടു കള്ളുഷാപ്പില്‍ കയറുന്ന മാന്യന്മാരെപ്പോലെ, ഇന്നത്തെ യുവത ടീ ഷര്‍ട്ട് വലിച്ചുയര്‍ത്തി മുഖം മറച്ചാണ് തിയറ്ററിലേക്കു കയറുന്നതും ടിക്കറ്റിനായി ക്യൂ നില്ക്കുന്നതും. പക്ഷേ, മാറ്റിനി കണ്ടിറങ്ങിയ ചെറുപ്പക്കാര്‍ മുദ്രാവാക്യ വിളികളുമായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യമര്‍പ്പിച്ച് നീങ്ങിയപ്പോള്‍ മുഖങ്ങളെല്ലാം വെളിച്ചത്തായി. എം.ജി. റോഡില്‍ പത്തു മിനിറ്റോളം നീണ്ട ഗതാഗത തടസം. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററിനു നേരെ വെള്ളക്കുപ്പികള്‍ പറക്കുന്നു. കാതടപ്പിക്കുന്ന മുദ്രാവാക്യവിളി. തെറി താരതമ്യേന കുറവ്.
തിയറ്ററിനകത്ത് സ്ഥിതി വളരെ വ്യത്യസ്തം. ഡര്‍ട്ടി പിക്ചറിന്റെ പ്രകേപനപരമായ ട്രെയിലര്‍ കണ്ടിട്ടും യുവാക്കള്‍ക്ക് ഒരു കൂസലുമില്ല. അവര്‍ നിശബ്ദം. പക്ഷേ, കൃഷ്ണനും രാധയും ടൈറ്റില്‍ സ്ക്രീനില്‍ തെളിഞ്ഞതോടെ കഥ മാറി. പിന്നെ രണ്ടര മണിക്കൂര്‍ നീണ്ട തെറിവിളിയുടെ പകല്‍പ്പൂരം.
സന്തോഷ് പണ്ഡിറ്റിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനോടെ അര്മാദത്തിന്റെ ഉച്ചസ്ഥായി. സിനിമയിലെ ആദ്യഗാനമായ രാത്രി ശുഭരാത്രി സ്ക്രീനില്‍ തെളിഞ്ഞതോടെ കാണികളുടെ പിടിവിട്ടു. പിന്നെ കൂട്ടനൃത്തമായി. ഷര്‍ട്ടൂരിയെറിഞ്ഞും പരമാവധി അശഌലച്ചുവടുകള്‍വെച്ചും അവര്‍ ആഘോഷിക്കുകയാണ്. സ്ക്രീനിനു മുന്നില്‍ ആഭാസനൃത്തവുമായി ആര്‍ത്തലയ്ക്കുന്ന മലയാളിയുവത.
ഡയലോഗുകളിലെല്ലാം പുട്ടിനു പീര പോലെ, അമ്പതു വര്‍ഷം മുമ്പുള്ള സെന്‍സിബിലിറ്റിയോടെ തത്വജ്ഞാനം വിളമ്പുന്നതൊന്നും ഈ ആര്‍ത്തലപ്പിനു മുന്നില്‍ കേള്‍ക്കാനേ ആവില്ല. ഒരു സാമ്പിള്‍. നായകന് വ്യത്യസ്ത മതക്കാരിയായ നായികയെ വിവാഹം ചെയ്ത് ഒരുമിച്ചു താമസം തുടങ്ങുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഉപദേശിക്കുകയാണ്. ഒന്ന് മതവിശ്വാസം പാടില്ല. രണ്ടും മൂന്നും ഉപദേശങ്ങള്‍ കേള്‍ക്കാനാവില്ല. തെറിയുടെ കടലാണ് അലയടിക്കുന്നത്. കേള്‍ക്കാനായത് കാണികളുടെ കോറസ്. അടിയില്‍ *** പാടില്ല.
ഓരോ ഡയലോഗിനും വന്തെറിയാണ് അകമ്പടി. സന്തോഷ് പണ്ഡിറ്റ് സ്ക്രീനില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സ്ക്രീനിനു മുന്നില്‍, കസേരയില്‍ കയറിയിരുന്ന് ഫോട്ടോക്ക് പോസു ചെയ്യുകയാണ് ഒട്ടുമിക്ക പേരും. ഇന്നേവരെ കേരളത്തിലെ തിയറ്ററുകളില്‍ കാണാത്ത സംഭവമാണ് പിന്നീടരങ്ങേറിയത്. പ്രൊജക്ടറിനും സ്ക്രീനിനും ഇടയില്‍ കൈകള്‍ ഉയര്‍ത്തിവെച്ച്, വിരലുകള്‍ കൊണ്ട്, വെള്ളക്കുപ്പികള്‍ കൊണ്ട്, സ്ത്രീകഥാപാത്രങ്ങളെ നിഴല്മാനഭംഗം നടത്തുന്ന കാണികള്‍.
രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സിനിമക്കൊടുവില്‍ ജാഥയായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യം അര്‍പ്പിച്ച്, ക്യൂവില്‍ തിങ്ങിനിറഞ്ഞവരെ പ്രോല്‍സാഹിപ്പിച്ച് പുറത്തേക്ക്. എം.ജി. റോഡില്‍ വീണ്ടും പത്തു മിനിറ്റ് ഗതാഗതതടസം.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനു പിന്തുണയുമായി, കത്തുന്ന മെഴുകുതിരികളുമായി അച്ചടക്കത്തോടെ നീങ്ങിയ സമാനമുഖങ്ങളാണ് തിയറ്ററില്‍ അഴിഞ്ഞാടുന്ന ഈ യുവാക്കളുടേതും. ടോറന്റിലൂടെയും മറ്റും നല്ല സിനിമ കണ്ട് ഉദ്ദീപിക്കപ്പെട്ടവര്തന്നെ ഇവര്‍. എല്ലാവരും ലോവര്‍ മിഡില്‍ കല്സിനും മുകളിലുള്ളവര്‍. ഒരാളും സിനിമ കാണാനല്ല വന്നതെന്നു വ്യക്തം.
ഈ അര്‍മാദമാണ് മലയാള സിനിമയുടെ ഭാവി സൂചകമെങ്കില്‍.....
ഇല്ല, അതു താങ്ങാനാവില്ല..

എന്താണ് ശ്രീമാന്‍ 'സന്തോഷ് പണ്ഡിറ്റ് (??!!)' കാണിച്ചു കൂട്ടിയിരിക്കുന്നത് എന്നറിയാന്‍ തീയറ്ററില്‍ പോകാന്‍ നില്ക്കുന്നവരോട് ഒരു വാക്ക്... ഈ സിനിമ സീന്‍ 2 സീന്‍ കൂവല്‍ ആയിരിക്കും എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ. നമ്മള് തീയറ്ററില്‍ പോയിരുന്ന് ഇവനെ ചീത്ത വിളിച്ചാല്‍ ഇവന് വല്ലതും നഷ്ടപ്പെടാന്‍ ഉണ്ടോ?? നഷ്ടപ്പെടുന്നത് നമ്മള് ടിക്കറ്റ് കൌണ്ടറില്‍ കൊടുക്കുന്ന നമ്മുടെ പണം മാത്രമാണ്. ഈ പണത്തിന്റെ ഭൂരി... ഭാഗവും കിട്ടുന്നത് ഇതിന്റെ നിര്‍മാണവും, വിതരണവും നിര്‍വഹിച്ച ആ 'സാമദ്രോഹിക്കും.' നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ അവന്റെ ലക്ഷ്യവും ഇത് തന്നെ ആണ്. അങ്ങനെ വരുമ്പോള്‍ ഒരു ലക്ഷം പോലും നിര്‍മാണ ചെലവ് ഇല്ലാത്ത ഈ ചവറിലൂടെ ഈ 'മണ്ടന്‍' സമ്പാദിക്കുന്നത് 'ബുദ്ധിയുള്ള' നമ്മുടെ ലക്ഷങ്ങള്‍ ആവും..!!..പിന്നെ അതു കൊണ്ടാവും പിന്നെ അടുത്ത കളി. ഇനി പറയൂ ആരാണ് മണ്ടന്‍?? ഇത് കണ്ടേ അടങ്ങൂ എന്നുള്ളവര്‍ അല്പം വെയിറ്റ് ചെയൂ. നെറ്റില്‍ ഇത് എത്തിയാലുടന്‍ മാക്സിമം ആള്‍ക്കാര്‍ക്ക് നമുക്കിത് എത്തിച്ചു കൊടുക്കാം, അങ്ങനെ 'മലയാളി മണ്ടനല്ല' എന്ന് ഇത്തരക്കാര്‍ക്ക് മനസിലാക്കി കൊടുക്കാം. അല്ലെങ്കില്‍ 'നല്ല സിനിമ എന്ത്?' എന്ന് നമ്മെ മനസിലാക്കിതന്ന ഒരു മുന്‍ തലമുറയോട് നമ്മള് ചെയ്യുന്ന പാപം ആയിരിക്കും അത്.... :-(
Subscribe to:
Posts (Atom)