Popular Posts

Tuesday 22 November 2011

.ആ.വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്

നമ്മുടെ മൂന്ന് ജില്ലകള്‍ക്ക് ഭീഷണിയായ മുല്ലപ്പെരിയാര് ഡാം തകര്‍ന്നാലുള്ള ചര്‍ചകളാണ് എങ്ങും.തീര്‍ച്ചയായും ഡാം പൊട്ടീയാല്‍ നമ്മുടേ സഹോദരങ്ങളയ പതിനായിരങ്ങള്‍ കൊല്ലപ്പെടും.ശേഷം പകര്‍ച്ച വ്യാധികള്‍,പുനര്‍ നിര്‍മാണം മുതലായ വലിയ കടമ്പകള്‍ വേറേ. എങ്കിലും ചിലര്‍ ഊഹാപോഹങ്ങള്‍ പരത്തുന്നില്ലെയെന്ന് സംശയം.. ദുരന്തം ഊതി പെരുപ്പിച്ച് കാണിക്കുക(മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു..).നാല് ജില്ലകളില്ലാത്ത കേരളം, കൊച്ചി ഉണ്ടാവില്ല..നെടുമ്പാശേരി വരെ കടലിലാകും..പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല..ആരും അങ്ങിനെ കരുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..

1.മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നുള്ള കേരളത്തിന്റെ അവകാശവാദം തമിഴനാട് അംഗീകരിച്ചു എന്നു കരുതുക..ഒരു പുതിയ ഡാം പണിയാന്‍ 3-6വര്‍ഷം വേണം. ഈ പണിയുന്ന വര്ഷങ്ങളില്‍ നിലവിലുള്ള ഡാം നിലനിര്‍ത്തിയാണൊ പണിയുക? അതോ അത് പൊ...ളീച്ചിട്ടാണൊ പണിയുക..നിലനിര്‍ത്തികൊണ്ടാണെങ്കില്‍ പുതിയ ഡാം പണിയുന്ന നീണ്ട കാലയളവില്‍ പഴയ ഡാം പൊട്ടില്ലെ.
2.ആകെ 42meter ഉഅയരത്തില്‍ വെള്ളം ശേഖരിക്കാനെ ഡാമിന് സാധിക്കൂ..അപ്പൊ എങ്ങിനെയാണു 180km അപ്പുറത്തുള്ള ഹൈകോടതിയുടെ അഞ്ചാം നിലയില്‍ (20m) വെള്ളം കയറുന്നെ..നെടുമ്പാശ്ശെരി കടലിലാകുന്നെ.
3.കോട്ടയം,ഇടൂക്കി,ആലപ്പുഴ,കോട്ടയം ജില്ലകളെ കേന്ദ്രീകരിച്ച് വന്‍ റിയല്‍ എസ്റ്റേറ്റ് ലോബി ജനങ്ങളില്‍ അതിഭീതി പരത്തുന്നു എന്ന് പറഞ്ഞാല്‍? ജനങ്ങള്‍ അവിടുന്നു ഒഴിഞ്ഞു പോവാന്‍ തുടങ്ങിയാല്‍ നേട്ടം ആര്‍ക്കാണു?
4.ഡാമിലുള്ള മുഴുവന്‍ വെള്ളവും പുറത്തേക്ക് ഒഴുകില്ലെന്ന് ഉറപ്പാണെന്നിരിക്കെ(ഡാമിന്റെ ബേസ് 41meter ആണ് അതങ്ങന്നെ തന്നെ ഒലിച്ച് പോകില്ല) മുപ്പതും-അമ്പതും ലക്ഷം ആളുകള്‍ മരിക്കുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണു.
5.ചുറ്റുമുള്ള മലയിടുക്കുകളില്‍ ധരാളം വെള്ളം ഉള്‍കൊള്ളുമെന്നിരിക്കെ എങ്ങിനെയാണ് ഇത്ര വലിയ വ്യാപ്തി ദുരന്തത്തിനു വരുന്നത്?
6.ഡാം പൊട്ടിയാല്‍ മൂന്നിലൊന്ന് വെള്ളം ഇടുക്കി അണക്കെട്ടീല്‍ എത്തും എന്നാണ് കരുതുന്നത്..വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഇടുക്കി അണക്കെട്ടീനുണ്ട്. (20-25 km idukki to mullaperiyaar)കാരണം.ഇടുക്കി,കുളമാവ്,ചെറുതോണി എനീ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി ഡാം.പെട്ടേന്നൊരു പ്രഷര്‍ വരുമ്പൊള്‍ ഈ മൂന്ന് ഡാമുകളും അത് ഷെയര്‍ ചെയ്യും..ചെറുതോനി ഡാമിനു മാത്രമാണ് ഷട്ടര്‍ ഉള്ളത്. വെണമെങ്കില്‍ മുങ്കരുതലായി മുഴുവന്‍ ഷട്ടറും ഉയര്‍ത്തി ഇടുക്കിയിലെ വെള്ളം തുറന്നു വിടാവുന്നതാണു.കണക്കുകള്‍ അനുസരിച്ച് മുല്ലപ്പെരിയാറിനേക്കാള്‍ ആറിരട്ടി കരുത്തുള്ള കോണ്‍ക്രീറ്റ് ആര്‍ച്ച ഡാമാണ് ഇടുക്കിയിലേത്..റിച്ചര്‍ സ്കെയിലില്‍ 7-7.5 വരെയുള്ള ഭൂകമ്പങള്‍ അത് താങ്ങും..പിന്നെ ഇടുക്കിയൊക്കെ നിറഞ്ഞ് കിടക്കുന്നത് വര്‍ഷത്തില്‍ ഒരു മാസമാണ്.ഇപ്പൊ തന്നെ പതിനഞ്ച് വര്‍ഷമായി ഇടുക്കി ഡാം തുറന്നു വിട്ടിട്ടീല്ല..

പതിനായിരങ്ങള്‍ കൊല്ലപ്പെടുന്ന ഈ ദുരന്തത്ത ലഘൂകച്ച്ച് കാണുകയല്ല.ആരും അങ്ങിനെ കരുതരുതെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു..എന്റെ സംശയങള്‍ പങ്ക് വെച്ചു എന്ന് മാത്രം. പലര്‍ക്കും തോന്നുന്നുണ്ടാവാം ഇതുപോലെ..

2 comments:

  1. please seethe video 'DAM A LEAGAL BOMB' in youtube

    ReplyDelete
  2. താങ്കള്‍ക്ക് തമിഴ്‌ നാട് സര്‍ക്കാറില്‍ആണോ ജോലി ,
    കണക്കുകള്‍ക്കും അപ്പുറം ഉള്ള യാഥാര്‍ഥ്യം തിരിച്ചറിയു സുഹ്രത്തേ

    ReplyDelete